പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍; പെണ്‍കുട്ടി ലഹരിക്കടിമയെന്നും പീഡനത്തിരയായതായും സംശയം
Mar 12, 2018, 12:28 IST
കാസര്‍കോട്: (www.kasargodvartha.com 12.03.2018) പെണ്‍കുട്ടിയോടൊപ്പം കാറില്‍ കറങ്ങുകയായിരുന്ന മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായി. കാസര്‍കോട് സ്വദേശിനിയായ 19 കാരി പെണ്‍കുട്ടിക്കൊപ്പമാണ് മംഗ്ലൂരുവില്‍ എഞ്ചിനീയറിംഗ് കോഴ്‌സിന് പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ അസമയത്ത് പിടിയിലായത്.
പിടിയിലാകുമ്പോള്‍ പെണ്‍കുട്ടിയും യുവാക്കളും ലഹരിയിലായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 2014 ല്‍ കാസര്‍കോട്ടെ ഒരു സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടിയും യുവാക്കളും ഒന്നിച്ച് പഠിച്ചത്. പിന്നീട് പെണ്‍കുട്ടി പ്ലസ്ടുവില്‍ പഠനം നിര്‍ത്തി. യുവാക്കളില്‍ ഒരാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. മംഗളൂരുവില്‍ പലതവണ ഇവര്‍ സന്ധിക്കാറുണ്ടായിരുന്നു.
ഇതിനിടയില്‍ ഇവര്‍ കഞ്ചാവും മദ്യവും ഉപയോഗിച്ചു വന്നിരുന്നതായി പിടിയിലായവർ പോലീസിനോട് സൂചിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടി പലതവണ ലൈംഗീക ബന്ധത്തിന് വിധേയയാവുകയും ചെയ്തിട്ടുണ്ട്. പിടിയിലായ യുവാക്കളെല്ലാം ഉന്നത കുടുംബാംഗങ്ങളാണ്. പോലീസ് ബന്ധുക്കളെ വിളിച്ചു വരുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയോ വീട്ടുകാരോ പരാതി നല്‍കിയാല്‍ കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനമെന്ന് അറിയുന്നു. പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ വലയിലായതായാണ് സംശയിക്കുന്നത്. പോലീസ് ഇതുസംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Molestation, Police, 3 taken to custody with a girl
< !- START disable copy paste -->