കെട്ടിടത്തിന് മുകളില്‍ നിന്നും ഷോക്കേറ്റ് മൂന്ന് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം
Oct 17, 2017, 20:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2017) കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതിഞ്ഞാല്‍ ജുമാമസ്ജിദിലെ ദര്‍സ് വിദ്യാര്‍ത്ഥികളും തളിപ്പറമ്പ് സ്വദേശികളുമായ വാഹിദ് (23), റംഷീദ് (23) കണ്ണൂര്‍ സ്വദേശി ജാബിര്‍ (22) എന്നിവര്‍ക്കാണ് ഷോക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. പള്ളിക്ക് സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകളില്‍ കയറിയ വാഹിദിനാണ് ആദ്യം ഷോക്കേറ്റത്.
കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുകയായിരുന്ന വൈദ്യുതി കമ്പിയില്‍ തട്ടിയാണ് വാഹിദിന് ഷോക്കേറ്റത്. വാഹിദിനെ രക്ഷിക്കാന്‍ ഓടിയെത്തിയ ജാബിറിനും റംഷീദിനും കെട്ടിടത്തിന് മുകളില്‍ തളംകെട്ടി നിന്ന വെള്ളത്തിലൂടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ വഴിയാത്രക്കാരും പരിസരവാസികളും ഏറെ കഷ്ടപ്പെട്ടാണ് മൂവരെയും രക്ഷപ്പെടുത്തി താഴെയിറക്കിയത്.
വെള്ളത്തിനും കെട്ടിടത്തിന്റെ ചുമരിനും ഷോക്കുണ്ടായതിനാല്‍ മൂവരെയും രക്ഷപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാ ശുപത്രിയിലെത്തിച്ച മൂവരെയും പ്രഥമശുശ്രൂഷ നല്‍കി മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. ദര്‍സ് വിദ്യാര്‍ത്ഥികളായ മൂവരും പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Shock, Students, 3 student electrocuted; seriously injured