city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജപാസുണ്ടാക്കി മംഗളൂരുവില്‍ നിന്നും മണല്‍ കടത്തിയ മൂന്നു ലോറികള്‍ കുമ്പളയില്‍ പിടിയില്‍

കുമ്പള: (www.kasargodvartha.com 18/04/2015) വ്യാജപാസുണ്ടാക്കി മണല്‍ കടത്തുകയായിരുന്ന മൂന്നു ലോറികള്‍ കുമ്പളയില്‍ പിടികൂടി. ശനിയാഴ്ച രാവിലെയാണ് മണല്‍ കടത്തിക്കൊണ്ടു വന്ന ലോറികള്‍ കുമ്പള സി.ഐ. കെ.പി. സുരേഷ് ബാബു പ്രിന്‍സിപ്പല്‍ എസ്.ഐ. രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കെ.എല്‍. 04 ഡബ്ല്യൂ 6096, കെ.എല്‍ 65 5804, കെ.എ 21 എ. 7823 എന്നീ ലോറികളില്‍ കടത്തിയ മണലാണ് പോലീസ് പിടികൂടിയത്. പഴയ ബില്ല് തീയ്യതിയും മറ്റും മാറ്റിയാണ് വ്യാജപാസുണ്ടാക്കിയത്. ഇത്തരത്തില്‍ അനധികൃതമായി നൂറുകണക്കിന് ലോറികള്‍ കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. പോലീസ് പലപ്പോഴും മണല്‍ കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് മണല്‍ മാഫിയയ്ക്ക് പ്രചോദനമാകുന്നത്. അനധികൃത മണല്‍കടത്ത് സംഘങ്ങളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പെടുത്തുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും ഇത്തരം ഒരു നടപടി ഇനിയും ഉണ്ടായിട്ടില്ല.

വ്യാജപാസുണ്ടാക്കി മംഗളൂരുവില്‍ നിന്നും മണല്‍ കടത്തിയ മൂന്നു ലോറികള്‍ കുമ്പളയില്‍ പിടിയില്‍



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെയ്യാത്തകുറ്റത്തിന് ജയില്‍ ശിക്ഷ: നാരായണന്‍ ചേട്ടന്റെ സൗദിയില്‍ നിന്നുള്ള മടക്കം മൂന്നിന് അറിയാം

Keywords:  Kasaragod, Kerala, Kumbala, Lorry, sand mafia, Police, Goonda List, 3 sand lorry seized.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia