സ്ഥലംമാറ്റിയ ഓവര്‍സിയര്‍ ട്രിബ്യൂണലിന്റെ വിധിയുമായി എത്തിയപ്പോള്‍ സര്‍ക്കാര്‍ നിയമിച്ച ഓവര്‍സിയര്‍ കസേരയില്‍; ബദിയടുക്കയില്‍ ഓവര്‍സിയര്‍ പട, കസേരക്കളി!
Nov 12, 2018, 22:16 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2018) സ്ഥലംമാറ്റിയ ഓവര്‍സിയര്‍ ട്രിബ്യൂണലിന്റെ വിധിയുമായി എത്തിയപ്പോള്‍ സര്‍ക്കാര്‍ നിയമിച്ച ഓവര്‍സിയര്‍ കസേരയില്‍. ഇതോടെ ബദിയടുക്കയില്‍ ഓവര്‍സിയര്‍മാരുടെ എണ്ണം മൂന്നായി. രണ്ട് ഓവര്‍സിയര്‍മാര്‍ വേണ്ടിടത്താണ് മൂന്ന് ഓവര്‍സിയര്‍മാരെ കൊണ്ട് ഓഫീസ് നിറഞ്ഞത്. ബദിയടുക്ക മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ വിദ്യാനഗര്‍ പന്നിപ്പാറയിലെ ബി സുഭാഷിനെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയതോടെയാണ് ഓഫീസില്‍ കസേരക്കളി തുടങ്ങിയത്.
സുഭാഷിനെ പുറത്താക്കിയ നടപടി ട്രിബ്യൂണല്‍ റദ്ദാക്കുകയും അവിടെ തന്നെ ചുമതല തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫീസിലെത്തിയപ്പോഴാണ് സര്‍ക്കാര്‍ നിയമിച്ച കാഞ്ഞങ്ങാട് സ്വദേശിനിയായ സി എ സിജിതയെ ഓവര്‍സിയറായി ചുമതലയേറ്റ് കണ്ടത്. ഒമ്പതാം തീയ്യതി 9.15 നാണ് ട്രിബ്യൂണല്‍ വിധിയുണ്ടായത്. അന്നു തന്നെ ഇതേസമയമാണ് സിജിത കാസര്‍കോട് ബ്ലോക്ക് ഓഫീസില്‍ റിപോര്‍ട്ട് ചെയ്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെത്തി ചുമതലയേറ്റത്. പിന്നീട് തിങ്കളാഴ്ച രാവിലെ നിയമന ഉത്തരവുമായി പഞ്ചായത്തില്‍ അസി. എഞ്ചിനീയറുടെ ഓഫീസില്‍ വന്ന് ചുമതലയേറ്റെടുക്കുകയായിരുന്നു. ഇതിനിടെയാണ് ട്രിബ്യൂണല്‍ ഉത്തരവുമായി സുബാഷും എത്തിയത്. ഇദ്ദേഹവും ഓഫീസില്‍ എത്തിയതോടെ കസേരക്കളിയായിരുന്നു. മറ്റൊരു ഓവര്‍സിയര്‍ സ്മിതയും ബദിയടുക്ക പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ട്.
തത്കാലം മൂന്ന് പേര്‍ക്കും സൗകര്യമൊരുക്കിയാണ് തിങ്കളാഴ്ച ജോലി മുന്നോട്ട് പോയത്. പ്രശ്‌നപരിഹാരത്തിനായി തിരുവനന്തപുരത്ത് നിന്നും ചീഫ് എഞ്ചിനീയറുടെ നിര്‍ദേശം കാത്തിരിക്കുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Related News:
അഞ്ച് മാസത്തിനിടെ മൂന്നാമത്തെ സ്ഥലം മാറ്റം; സി പി എം നേതൃത്വത്തില്‍ പൊട്ടിത്തെറി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badiyadukka, Kasaragod, News, Panchayath, 3 Overseers in Badiyadukka