ഹഫ്ത പിരിവും അധോലോക പ്രവര്‍ത്തനവും; കാസര്‍കോട്ടെ 3 പേരും സഹായിയും ബാംഗ്ലൂരില്‍ അറസ്റ്റില്‍
Aug 2, 2014, 11:18 IST
ഉപ്പള: (www.kasargodvartha.com 02.08.2014) മഞ്ചേശ്വരം, കുമ്പള പ്രദേശങ്ങളിലെ കുപ്രസിദ്ധ കുറ്റവാളികളായ നാല് പേരെ കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഹഫ്ത പിരിവും അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരും 'അമ്മി ഹമീദിന്റെ കൂട്ടാളികളുമായ ബായിക്കട്ട ലക്ഷം വീട് കോളനിയിലെ ആസിഫ് (24), കുമ്പള എ.കെ.ജി നഗറിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (26), പൈവളിഗെയിലെ അബ്ദുല്‍ അസീസ് എന്ന അസ്സി എന്ന തടിയന്‍ അസീസ് (26) എന്നിവരും ഗുണ്ടാ സംഘങ്ങള്‍ക്ക് ഒത്താശയും താമസ സൗകര്യവും ഒരുക്കിക്കൊടുത്ത ഉളുവാറിലെ നിസാര്‍ എന്ന നിസ് ഉളുവാറിനെയുമാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ നീണ്ടുനിന്ന പരിശ്രമത്തിന്റേയും തന്ത്രപരമായ കമാന്റോ ഓപ്പറേഷനിലൂടെയുമാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ ശനിയാഴ്ച രാവിലെ കുമ്പള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചും പഴുതുകളടച്ചും രഹസ്യ കേന്ദ്രത്തിലെത്തി പ്രതികളെ പിടികൂടിയ സംഘത്തില്‍ ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്തിന് പുറമെ പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്കുമാര്‍ ചവറ, സുനില്‍ എബ്രഹാം, ഷാജു മഞ്ചേശ്വരം, സിനീഷ് സിറിയക്, ശ്രീജിത്ത്, ശ്രീജിത്ത് കയ്യൂര്‍, ജയപ്രകാശ്, ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് അംഗങ്ങളായ ഷൈജു, രജീഷ്, രതീഷ്, ജിനേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
Also Read:
സോണിയയുടെ പ്രതികരണം എന്റെ പുസ്തകം സത്യമാണെന്നതിന്റെ തെളിവ്: നട് വര് സിംഗ്
Keywords: Kasaragod, Kerala, Arrest, Manjeshwaram, Kumbala, DYSP, T.P Ranjith, Shadow Police,
Advertisement: