city-gold-ad-for-blogger

ഹാഷിഷുമായി കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ കളമശേരിയില്‍ പിടിയില്‍

കൊച്ചി: (www.kasargodvartha.com 24/07/2016) ഹാഷിഷുമായി കാസര്‍കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ കളമശേരിയില്‍ പിടിയിലായി. ചെങ്കളയിലെ മുഹമ്മദ് ഷഫീഖ് (26), അബ്ദുല്‍ ഷിനോന്‍ (25), സിറ്റിസണ്‍ നഗറിലെ അസ്ഹറുദ്ദീന്‍ (23) എന്നിവരെയാണ് കളമശേരി ദേശീയ പാത മേല്‍പാലത്തിന് സമീപത്തെ ഹോട്ടലിനടുത്ത് വെച്ച് കളമശേരി പ്രിന്‍സിപ്പല്‍ എസ് ഐ എം കെ സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്നത്. പിടിയിലായവരെ കളമശേരി കോടതിയില്‍ ഹാജരാക്കി.

ഹാഷിഷുമായി കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ കളമശേരിയില്‍ പിടിയില്‍


Keywords : Kochi, Arrest, Kasaragod, Police, Investigation, Chengala, Hashish, Muhammed Shafeeq, Abdul Shinon, Asharudheen, 3 Kasargod natives arrested with Hashish. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia