ഹാഷിഷുമായി കാസര്‍കോട്ടെ മൂന്ന് യുവാക്കള്‍ കളമശേരിയില്‍ പിടിയില്‍
Jul 24, 2016, 15:04 IST
കൊച്ചി: (www.kasargodvartha.com 24/07/2016) ഹാഷിഷുമായി കാസര്‍കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ കളമശേരിയില്‍ പിടിയിലായി. ചെങ്കളയിലെ മുഹമ്മദ് ഷഫീഖ് (26), അബ്ദുല്‍ ഷിനോന്‍ (25), സിറ്റിസണ്‍ നഗറിലെ അസ്ഹറുദ്ദീന്‍ (23) എന്നിവരെയാണ് കളമശേരി ദേശീയ പാത മേല്‍പാലത്തിന് സമീപത്തെ ഹോട്ടലിനടുത്ത് വെച്ച് കളമശേരി പ്രിന്‍സിപ്പല്‍ എസ് ഐ എം കെ സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്നത്. പിടിയിലായവരെ കളമശേരി കോടതിയില്‍ ഹാജരാക്കി.
Keywords : Kochi, Arrest, Kasaragod, Police, Investigation, Chengala, Hashish, Muhammed Shafeeq, Abdul Shinon, Asharudheen, 3 Kasargod natives arrested with Hashish.