കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും വാനും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്
Jan 7, 2018, 11:59 IST
കുമ്പള: (www.kasargodvartha.com 07.01.2018) കര്‍ണാടക കെ എസ് ആര്‍ ടി സി ബസും ഓംനി വാനും കൂട്ടിയിടിച്ച് മുന്നുപേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ കര്‍ണാടകയിലെ ഭൂവേനിഷ് (41), ഓംനി വാന്‍ യാത്രക്കാരായ ചെട്ടുംകുഴി സ്വദേശികളായ രണ്ടു പേര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഭൂവനേഷിനെ കുമ്പള സഹകരണാശുപത്രിയിലും മറ്റു രണ്ടു പേരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ കുമ്പള നിത്യാനാന്ദ ക്ഷേത്രത്തിന്റെ സമീപത്താണ് അപകടമുണ്ടായത്. തണ്ണിമത്തനുമായി കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓംനി വാനും കാസര്‍കോട് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസുമാണ് കൂട്ടിയിടിച്ചത്. ഓംനി വാനില്‍ കുടുങ്ങിയവരെ വാന്‍ പൊളിച്ചുമാറ്റിയാണ് നാട്ടുക്കാര്‍ പുറത്തെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Injured, Bus, Accident, Injured, 3 injured in KSRTC- Van accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Injured, Bus, Accident, Injured, 3 injured in KSRTC- Van accident