city-gold-ad-for-blogger

പേയിളകിയ പെണ്‍കുറുക്കന്റെ കടിയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍; നിരവധി നായ്ക്കള്‍ക്കും പശുക്കള്‍ക്കും ആടുകള്‍ക്കും കടിയേറ്റു

കുറ്റിക്കോല്‍: (www.kasargodvartha.com 22/01/2017) ബേഡകം പഞ്ചായത്തിലെ കരിവേടകത്തിനടുത്ത് മൂന്നുപേരെ പേയിളകിയ പെണ്‍കുറുക്കന്‍ കടിച്ചുപരിക്കേല്‍പ്പിച്ചു. കരിവേടകത്തെ ബാലകൃഷ്ണന്‍ നായര്‍, മോഹനന്‍നായര്‍, ഭരതന്‍ നായര്‍ എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ഇവരെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും പേവിഷബാധക്കുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുകയും ചെയ്തു. ചേമ്പരക്കല്ല്, ബീംബുങ്കാല്‍, കന്നിലടുക്കം എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്. കരിവേടകം ചൂടുവേലിലെ മേരിയുടെ രണ്ട് ആടുകളെയും പശുവിനെയും ചേമ്പരക്കല്ല് കോളനിയിലെ നിരവധി നായ്ക്കളെയും കുറുക്കന്‍ ആക്രമിച്ചു. പെണ്‍കുറുക്കനും ആറ് കുറുക്കന്‍ കുഞ്ഞുങ്ങളും കരിവേടകം കാട്ടില്‍ തമ്പടിക്കുകയും കുഞ്ഞുങ്ങളെ ഒപ്പം കൂട്ടി നാട്ടില്‍ ഭീതി പരത്തുകയുമായിരുന്നു.

കുറുക്കനെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. ഭ്രാന്തിളകിയ കുറുക്കന്‍ നിരവധി നായ്ക്കളെ കടിച്ചതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഈ നായ്ക്കള്‍ ഏതുസമയത്തും അക്രമാസക്തമാകാനുള്ള സാധ്യത ഏറെയാണ്. കുറുക്കന്‍മാരുടെയും നായ്ക്കളുടെയും ശല്യം കാരണം ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടുണ്ട്.
പേയിളകിയ പെണ്‍കുറുക്കന്റെ കടിയേറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍; നിരവധി നായ്ക്കള്‍ക്കും പശുക്കള്‍ക്കും ആടുകള്‍ക്കും കടിയേറ്റു

Keywords:  Kasaragod, Kerala, Attack, Injured, hospital, Kuttikol, 3 injured in fox attack.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia