ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്കടക്കം മൂന്നു പേര്‍ക്ക് പരിക്ക്; രണ്ടാളുടെ നില ഗുരുതരം
Oct 18, 2017, 23:01 IST
കളനാട്: (www.kasargodvartha.com 18/10/2017) നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിക്കടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കളനാട്ടെ നിര്‍മല (60), ബൈക്കിലുണ്ടായിരുന്ന നെല്ലിക്കുന്ന് സ്വദേശികളായ ഋതിക് (17), സംഗീത് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നിര്‍മലയെയും സംഗീതിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കളനാടായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍മലയ്ക്കും സംഗീതിനും തലയ്ക്കാണ് പരിക്ക്. സംഗീതും സുഹൃത്തും സഞ്ചരിച്ച കെ എല്‍ 14 എല്‍ 9483 നമ്പര്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നിര്‍മലയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, Accident, Injured, Bike, Kasaragod, News, Woman, Youngsters.