ആരിക്കാടിയില്‍ ലോറിക്ക് പിറകില്‍ ബസിടിച്ചു; 3 പേര്‍ക്ക് പരിക്ക്
Aug 23, 2015, 10:40 IST
കുമ്പള: (www.kasargodvartha.com 23/08/2015) ആരിക്കാടിയില്‍ ലോറിക്ക് പിറകില്‍ ബസിടിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉപ്പളയില്‍ നിന്നും കുമ്പളയിലേക്ക് വരികയായിരുന്ന ബസാണ് ആരിക്കാടിയില്‍ വെച്ച് ലോറിക്ക് പിറകിലിടിച്ചത്. അപകടത്തില്‍ രോഹിണി കാഞ്ഞങ്ങാട് (ആരിക്കാടി കടവത്ത് ഗവ. ആസ്പത്രിയിലെ നേഴ്‌സ്-46), കൊടിയമ്മ പൂക്കട്ടയിലെ വിമല (60), ആരിക്കാടിയിലെ അഹമ്മദ് (ഒന്നര) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kumbala, Injured, Lorry, Accident, hospital, Arikady, 3 injured in accident.
Advertisement:
പരിക്കേറ്റവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Advertisement: