ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു രണ്ടു പേര്‍ക്ക് പരിക്ക്
Jun 15, 2018, 12:54 IST
കാസര്‍കോട്:(www.kasargodvartha.com 15/06/2018) ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് അണങ്കൂര്‍ ദേശീയപാതയിലാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറിയും കാസര്‍കോട് നിന്നും വിദ്യനഗര്‍ പടുവടുക്കത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി രാജു(61) കാര്‍ ഡ്രൈവര്‍ പടുവടുക്കത്തെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴിഞ്ഞ സിലിണ്ടര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത് എന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടവിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാറോടിച്ചിരുന്ന നിസാമുദ്ദീന്റെ കാലിനും കൈക്കുമാണ് സാരമായി പരിക്കേറ്റത്. കാറും ഓട്ടോറിക്ഷയും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്നു. കാര്‍ ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലും ഇടിച്ച ശേഷമാണ് ഗ്യാസ് സിലിണ്ടര്‍ ലോറി മറിഞ്ഞത്. നിസാമുദ്ദീന്‍ സഞ്ചരിച്ച ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍ പാടെ തകര്‍ന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Accident, Hospital, Injured,3 injured after accident

< !- START disable copy paste -->