പോലീസ് രാത്രിയില്‍ വീട്ടിലെത്തി മര്‍ദിച്ചെന്ന് പരാതി; സ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍
Sep 22, 2016, 09:13 IST
മഞ്ചേശ്വരം: (www.kasargodvartha.com 22/09/2016) വാറന്‍ഡ് പ്രതിയെ പിടികൂടാന്‍ രാത്രിയില്‍ വീട്ടിലെത്തിയ പോലീസ് സംഘത്തിന്റെ മര്‍ദനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. വോര്‍ക്കാടി മോര്‍ത്തണിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
മോര്‍ത്തണയിലെ അബ്ദുള്‍ മജീദ്, ഭാര്യ ഷെമീമ, സഹോദരന്റെ ഭാര്യ റുഖിയ, എന്നിവര്‍ക്കാണ് പോലീസ് മര്‍ദനമേറ്റതെന്നാണ് പരാതി. റുഖിയയുടെ ഭര്‍ത്താവ് റഷീദിനെതിരെ ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയുടെ അറസ്റ്റ് വാറന്‍ഡുണ്ട്. റഷീദ് വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് രാത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ആരെയും മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീകളെ ഉപയോഗിച്ച് തടഞ്ഞതിനാല്‍ വീട്ടിനകത്ത് കയറാതെ തിരിച്ചുപോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പ് ആദ്യഭാര്യ നല്‍കിയ പരാതിയിലാണ് റഷീദിനെതിരെ കേസ് നിലവിലുള്ളത്. ഈ കേസില്‍ ഹാജരാകാതിരുന്നതിനാല്‍ റഷീദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Manjeshwaram, Police, Accuse, House, Abdul Majeed, Wife, Shameema, Case, Court, Arrest,