ഗവ. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം എസ് എഫ് - കെ എസ് യു സ്ഥാനാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ സംഘം മര്‍ദിച്ചു
Oct 5, 2016, 22:43 IST
കാസര്‍കോട്: (www.kasargodvartha.com 05/10/2016) ഗവ. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എം എസ് എഫ് - കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുള്‍പെടെയുള്ളവരെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടാം വര്‍ഷ എം എ അറബിക് വിദ്യാര്‍ത്ഥി സി ഉമ്മര്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫിറോസ് ഷാ, യു യു സി സ്ഥാനാര്‍ത്ഥി കെ ഐ അഹ് മദ് കബീര്‍ എന്നിവരെയും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെയുമാണ് ഒരു സംഘം ആക്രമിച്ചത്.
ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. വെള്ളിയാഴ്ചയാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി കോളജില്‍ പ്രചരണ പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു എം എസ് എഫ് പ്രവര്‍ത്തകര്‍. ഇതിനിടയില്‍ രണ്ട് ബൈക്കുകളിലും ഒരു മാരുതി 800 കാറിലുമെത്തിയ 15 ഓളം വരുന്ന സംഘം അക്രമം നടത്തുകയായിരുന്നുവെന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന എം എസ് എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്. ഇവര്‍ വന്ന രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ് എഫ് ഐ - ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എം എസ് എഫ് നേതാക്കള്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.
Keywords : Kasaragod, Govt.college, Assault, MSF, SFI, Attack, Injured, Hospital, 3 Hospitalized after attack.