ആറു ബൈക്കുകള്‍ മോഷ്ടിച്ച മൂന്ന് കൗമാരക്കാര്‍ കാസര്‍കോട്ട് പിടിയില്‍; ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറി
Sep 29, 2016, 15:00 IST
കാസര്‍കോട്: (www.kasargodvartha.com 29/09/2016) ആറ് ബൈക്കുകള്‍ മോഷ്ടിച്ച മൂന്നു കൗമാരക്കാരെ കാസര്‍കോട് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുമാണ് ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് വ്യക്തമായതിനാല്‍ ഇവരെ ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറിയിട്ടുണ്ട്. 14 നും 16 നുമിടയില്‍ പ്രായമുള്ള കുട്ടികളാണ് ബൈക്ക് മോഷണത്തിന്റെ പേരില്‍ പിടിയിലായത്.
ഇവരില്‍ നിന്നും ബൈക്കുകള്‍ കണ്ടെടുത്തതായും വിവരമുണ്ട്. മോഷ്ടിച്ച ബൈക്കുകള്‍ക്ക് വ്യാജനമ്പര്‍ പതിച്ച് ഓടിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും അന്വേഷണത്തിനുമായി ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറിയിരിക്കുന്നത്.
കാസര്‍കോട് നഗരത്തില്‍ നിരവധി ബൈക്കുകള്‍ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ബൈക്ക് മോഷണത്തിന് പിന്നിലെന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് കുട്ടി മോഷ്ടാക്കള്‍ പിടിയിലായത്.

Keywords: Kasaragod, Kerala, Bike, Bike-Robbery, Students, Hosdurg, Police, Investigation, 3 held with stolen bikes.