ബത്തേരിയിലേക്ക് അരക്കോടിയുടെ നിരോധിത കറന്‍സി കടത്തിയത് കാസര്‍കോട്ടു നിന്നും; പിടിയിലായത് മൂന്നംഗ സംഘം
Jan 1, 2018, 11:19 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2018) ബത്തേരിയില്‍ ഞായറാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയ അരക്കോടിയുടെ നിരോധിത കറന്‍സി കടത്തിക്കൊണ്ടുവന്നത് കാസര്‍കോട്ടു നിന്നാണെന്ന് വ്യക്തമായി. ഇതോടെ പോലീസ് അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചു. ബത്തേരി കോട്ടക്കുന്ന് ടൗണില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം നിരോധിത കറന്‍സി നോട്ടുകളുമായി വരികയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയായിരുന്നു. കാറിന്റെ ഡിക്കിയില്‍ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകള്‍ കണ്ടെത്തിയത്.
കാറിലുണ്ടായിരുന്ന മൂന്നു പേരെ അറസ്റ്റു ചെയ്ത പോലീസ് നോട്ടുകളും കാറും കസ്റ്റഡിയിലെടുത്തു. മാനന്തവാടി മഠത്തില്‍ എം റസാഖ് (41), കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ ഉളക്കാമണ്ണില്‍ പി.എന്‍ മുഹമ്മദ് (31), അച്ചന്‍കണ്ടിയില്‍ എം കെ ജംഷീര്‍ എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട്ട് നിന്നും കോഴിക്കോട് വഴിയാണ് ബത്തേരിയിലേക്ക് സംഘം നോട്ടെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ബത്തേരി സ്വദേശി ഹാരിസിന് കൈമാറാനാണ് നോട്ടുകള്‍ കൊണ്ടു വന്നതെന്നും നിരോധിത നോട്ടുകള്‍ 10 ലക്ഷം രൂപയ്ക്ക് കൈമാറാനാണ് തീരുമാനിച്ചതെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
നോട്ടുകള്‍ ഏറെക്കാലം സൂക്ഷിച്ചുവെച്ചതിനാല്‍ പലതും ഒട്ടിപ്പിടിച്ച നിലയിലാണ്. നോട്ടുകള്‍ കൈമാറിയതിന്റെ ഉറവിടം കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് അന്വേഷണം കാസര്‍കോട്ടേക്കും വ്യാപിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Car, Arrest, 3 held with Old notes.
< !- START disable copy paste -->