റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വാക്കേറ്റം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് കൂട്ടംകൂടി നിന്നവരെ ഓടിച്ചു; 3 പേരെ പിടികൂടി ജാമ്യത്തില്‍ വിട്ടു
Nov 12, 2018, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2018) റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വാക്കേറ്റം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് കൂട്ടംകൂടി നിന്നവരെ ഓടിച്ചു. ഞായറാഴ്ച രാത്രി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം. വാക്കേറ്റം നടക്കുന്നതായി വിവരം ലഭിച്ചെത്തിയ പോലീസ് മന്നിപ്പാടി സ്വദേശികളായ മൂന്നു പേരെ കസ്റ്റിയിലെടുത്തു. ആളുകള്‍ കൂട്ടംകൂടിയതോടെ എസ് ഐ അജിത് കുമാര്‍, ബബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും കൂട്ടംകൂടി നില്‍ക്കുകയായിരുന്നുവരെ ഓടിക്കുകയുമായിരുന്നു. റോഡരികില്‍ സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങള്‍ പോലീസ് പൊളിച്ചുനീക്കി.
ഇതിനിടെ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്കെടുത്ത് പോകാന്‍ ശ്രമിച്ച യുവാവിനെ പോലീസ് തടഞ്ഞ് ലൈസന്‍സ് ആവശ്യപ്പെട്ടു. ഇത് ചോദിക്കാന്‍ ചെന്ന യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ചെട്ടുംകുഴിയിലെ ഇബ്രാഹിം ഖലീല്‍ (35), വിദ്യാനഗറിലെ സക്കരിയ്യ (35), ഹാഷിം സ്ട്രീറ്റിലെ സി എ ഫയാസ് (38) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൂട്ടംകൂടി നിന്നതിനും പോലീസ് ആജ്ഞ ലംഘിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പോലീസ് അറിയിച്ചു.
ക്ലബ് പ്രവര്‍ത്തകരാണെങ്കില്‍ ക്ലബിനുള്ളില്‍ തന്നെ ഒത്തുചേരണമെന്നും റോഡരികില്‍ ടെന്റ് കെട്ടി കൂട്ടംകൂടി നില്‍ക്കാന്‍ പാടില്ലെന്നും അങ്ങനെ കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police, Railway station, 3 held by Kasaragod police for gathered together
< !- START disable copy paste -->