ബാലവേല: ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റില്‍ ജോലിക്കു നിര്‍ത്തിയ മൂന്നു കുട്ടികളെ മോചിപ്പിച്ചു
Dec 19, 2018, 22:55 IST
കാസര്‍കോട്: (www.kasargodvartha.com 19.12.2018) ബാലവേല വിരുദ്ധ ജില്ലാ ടാസ്‌ക് ഫോഴ്സിന്റെ അംഗങ്ങള്‍ നടത്തിയ സ്‌ക്വാഡ് പരിശോധനയില്‍ മൂന്നു കുട്ടികളെ മോചിപ്പിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട് വില്ലേജില്‍ ചെമ്പരിക്ക പ്രദേശത്തെ നോര്‍ത്ത് മുബാറക് മസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, ലീഗല്‍ കം പ്രബേഷണറി ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍, ബേക്കല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇതര സംസ്ഥാനത്ത് നിന്നുള്ള 18 വയസ് തികയാത്ത മൂന്ന് കുട്ടികളെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്.
പരിസര വാസികളുടെ സാന്നിധ്യത്തില്‍ കുട്ടികളെ മോചിപ്പിച്ച് കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ജില്ലയില്‍ ഇത് സംബന്ധിച്ച പരിശോധന ഊര്‍ജ്ജിതമാക്കുമെന്നും, ബാലവേല വിരുദ്ധ ജില്ല ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: 3 Child labours Rescued, Kasaragod, News, Child-labour, Furniture Factory.