വാഹന ഷോറുമിന്റെ ഷട്ടര്‍ പൊളിച്ച് 3 ബൈക്കുകള്‍ കടത്തി കൊണ്ടു പോയി
Oct 1, 2012, 13:49 IST
വാഹന ഷോറുമുകള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കണമെന്ന് നിര്‍ദേശിച്ചിട്ടും പലസ്ഥാപനങ്ങളും ഗാര്‍ഡുമാരെ വെക്കാതെ ഒളിച്ചുകളിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇവിടെ സെക്യൂരിറ്റി അലാറവും ഗഡിപ്പിച്ചിരുന്നില്ല ആളുകളില്ലാത്ത വിജനമായ സ്ഥലത്താണ് വാഹന ഷോറും പ്രവര്‍ത്തിക്കുന്നത്. ബൈക്ക് കവര്‍ചക്കാരുടെ ഉദ്ദേശം ഇനിയും വ്യക്തമായിട്ടില്ല.
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള സ്പിരിറ്റ്-മദ്യ കടത്തുകള്‍ക്കും മണല്‍ കള്ളകടത്തുകള്‍ക്കും എസ്‌ക്കോട്ടായി പോകാന്‍ ഉപയോഗിക്കുന്നത് ഇത്തരം കവര്‍ച ചെയ്ത ബൈക്കുകളാണെന്ന് പോലീസ് പറയുന്നു. പോലീസ് പിടികൂടുമ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടുകയാണ് ചെയ്യുന്നത്. ഉടമസ്ഥനില്ലാത്തതുകൊണ്ട് പ്രതികളെ പലപ്പോഴും പിടികൂടാനും കഴിയാറില്ല.
തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ഷട്ടര്‍ പൊളിച്ച നിലയില്‍ കണ്ടത്. ഇവിടെ നിന്ന് മൂന്ന് പുത്തന്‍ ബൈക്കുകളാണ് കടത്തി കൊണ്ടു പോയത്. ഷോറും അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.