11 കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
May 23, 2016, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2016) കാറില്‍ കടത്തുകയായിരുന്ന 11 കിലോ കഞ്ചാവുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പടന്നക്കാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മൊയ്തീന്‍(33), അമ്പലത്തറയിലെ ഉബൈദ്(48), പടന്നക്കാട്ടെ ടി ഷഫീക്ക്(33) എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മുപ്പതിനാണ് മാവുങ്കാല്‍ ദേശീയപാതയില്‍ കാറില്‍ കടത്തുകയായിരുന്ന 11 കിലോ കഞ്ചാവ് പോലീസ് പിടികൂടിയത്.
പെരിയ അമ്പലത്തറയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് എസ് ഐ ടി വി ബിജുപ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടികൂടിയത്.
Keywords: Kasaragod, Police, Arrest, Mavungal, Cannabis, Sunday, Car, Hosdurg, Kanhangad, Vehicle Inspection, Vendors.

Keywords: Kasaragod, Police, Arrest, Mavungal, Cannabis, Sunday, Car, Hosdurg, Kanhangad, Vehicle Inspection, Vendors.