ടിപ്പര്‍ ലോറി മോഷ്ടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേര്‍ വടകര പോലീസിന്റെ പിടിയില്‍
Oct 30, 2016, 09:38 IST
വടകര: (www.kasargodvartha.com 30/10/2016) ടിപ്പര്‍ ലോറി മോഷ്ടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നു പേര്‍ വടകര പോലീസിന്റെ പിടിയിലായി. അണങ്കൂര്‍ സ്വദേശി മുഹമ്മദ് സലീം (50), പത്തനംതിട്ട സാമൂര്‍ സ്വദേശി കട്ടാത്താഴ സാജു വര്‍ഗീസ് (43), മലപ്പുറം നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഷാഫി (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് വടകര പാലോളി പാലത്തെ തെക്കെ കൊയ്‌ലോത്ത് വയലില്‍ പി.കെ. രാജീവന്റെ കെ.എല്‍. 18 ജി. 3329 നമ്പര്‍ ടിപ്പര്‍ ലോറി മോഷണം പോയത്. കവര്‍ച്ച നടത്തിയ ടിപ്പര്‍ ലോറി കാസര്‍കോട്ടെത്തിച്ച് മണല്‍ കടത്തുകാര്‍ക്ക് വില്‍പന നടത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. മറ്റൊരു കേസില്‍ കര്‍ണാടക മടിക്കേരി കുശാല്‍ നഗര്‍ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വടകരയില്‍ നിന്ന് ലോറി മോഷ്ടിച്ച സംഭവം പുറത്തായത്.
കേസില്‍ കര്‍ണാടകയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന പ്രതികളെ വടകര പൊലീസ് പ്രൊഡക്ഷന്‍ വാറണ്ടു പ്രകാരം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Tipper lorry, Robbery, Police, Investigation, 3 arrested in Tipper lorry stolen case.