സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച മൂന്നു പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍; കുടുങ്ങിയത് സി.സി.ടി.വിയില്‍
Feb 14, 2015, 11:59 IST
മഞ്ചേശ്വരം: (www.kasargodvartha.com 14/02/2015) ഒരാഴ്ചയ്ക്കിടയില്‍ ഉപ്പള നായാബസാര്‍, ജനപ്രിയ എന്നിവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ കരിഓയില്‍ ഒഴിക്കുകയും പ്രകോപനപരമായ രീതിയില്‍ ചുവരെഴുത്ത് നടത്തുകയും ചെയ്ത മൂന്നു പേരെ മഞ്ചേശ്വരം എസ്.ഐ. പ്രമോദ് അറസ്റ്റ് ചെയ്തു.
ഉപ്പള പെരുങ്കടിയിലെ രാജേഷ് (28), സന്തു എന്ന സന്തോഷ് (26), കൗശിഖ് രാജ് (23) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മംഗല്‍പാടി പഞ്ചായത്ത് ഓഫീസിന്റെ ചുമര്‍, വൈദ്യുതി പോസ്റ്റ്, സ്വകാര്യ വിദ്യാലയത്തിന്റെ ചുമര്‍, ഭണ്ഡാര പെട്ടി എന്നിവിടങ്ങളില്‍ കരിഓയില്‍ ഒഴിക്കുകയും ചുമരെഴുത്ത് നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്.
സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ചിത്രമാണ് പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസിന് സഹായകമായത്. രണ്ടു പേരാണ് സി.സി.ടി.വി ക്യാമറയില്‍ കുടുങ്ങിയതെങ്കിലും ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളിയെക്കുറിച്ചുള്ള വിവരവും ലഭിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Manjeshwaram, Clash, arrest, Police, Uppala, 3 arrested in Manjeshwaram for creating clash.
Advertisement: