എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ നശിപ്പിച്ച സംഭവം: 3 പേര്‍ അറസ്റ്റില്‍
Oct 5, 2014, 19:12 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.10.2014) എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷ കുത്തിക്കീറി നശിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തൂര്‍ പൊള്ളയിലെ ഷൈജു (27), അമ്പലത്തേരയിലെ അനീഷ് (28) വഞ്ഞങ്ങമാടിലെ ശശി (28) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.
ചെറുവത്തൂര്‍ പൊള്ളയിലെ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകന്‍ എം.പി മനോജിന്റെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിക്കീറി നശിപ്പിച്ചത്. മനോജിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അക്രമ നടന്ന സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. വിജയ ദശമി ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
എസ്.എന്‍.ഡി.പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു

Related News:
Keywords : Kasaragod, Cheruvathur, Auto-rickshaw, Police, Case, Arrest, SNDP, Shaju, Aneesh, Shashi.