കഞ്ചാവിനടിമയാക്കി 14 കാരനെ 8 മാസം പ്രകൃതിവിരുദ്ധത്തിനിരയാക്കി; 3 പേര്‍ അറസ്റ്റില്‍, സൂത്രധാരന്‍ ഖത്തറില്‍
May 15, 2015, 16:16 IST
കാസര്‍കോട്: (www.kasargodvartha.com 15/05/2015) കഞ്ചാവും പണവുംനല്‍കി 14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സൂത്രധാരന്‍ ഖത്തറിലേക്ക് മുങ്ങി. മൊഗ്രാല്‍ പുത്തൂരില്‍ താമസിക്കുന്ന 14 കാരനെയാണ് നാലംഗസംഘം പ്രകൃതിവിരുദ്ധത്തിനിരയാക്കിയത്.
മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയിലെ എം. അബ്ദുല്‍ ഗഫൂര്‍ (36), ചൗക്കി കുന്നിലിലെ കരീം, ചൗക്കി ആസാദ് നഗറിലെ അസീസ് എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ. പി.എഫ്. ആന്റണിയും സംഘവും അറസ്റ്റുചെയ്തത്. സൂത്രധാരന്‍ ചൗക്കി സ്വാമി റോഡിലെ മുഹമ്മദാണ് ഖത്തറിലേക്ക് മുങ്ങിയതെന്ന് പോലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
എട്ട് മാസത്തോളമായി കുട്ടിയെ പ്രതികള്‍ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കുകയായിരുന്നു. കഞ്ചാവിന് അടിമപ്പെട്ട കുട്ടി ഇംഗ്ലീഷില്‍ ചൈല്‍ഡ് ലൈനിലേക്ക് സ്വയം കത്തെഴുതുകയായിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ സംഭവം നിഷേധിക്കുകയായിരുന്നു.
വീട്ടുകാര്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനകഥ പുറത്തുവന്നത്. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് എല്ലാ സംഭവങ്ങളും കുട്ടി വിവരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.
നിരവധി കുട്ടികളെ ഇത്തരത്തില്‍ കഞ്ചാവും പണവും നല്‍കി ഒരുസംഘം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Keywords : Molestation, Accused, Child, Chowki, Kerala, Kasaragod, Arrest, Accused, Ganja, Child Line, 3 arrested for molesting 14 year old.