city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് കസ്റ്റഡിയില്‍ നിന്നും തോണി എഞ്ചിന്‍ കവര്‍ന്ന കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 23.05.2014) തളങ്കര ബോട്ട്‌ജെട്ടിക്ക് സമീപത്ത് നിന്നും തീരദേശ പോലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന തോണിയില്‍ നിന്നും എഞ്ചിന്‍ മോഷ്ടിച്ച കൊലക്കേസ് പ്രതിയടക്കം മൂന്ന് പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് കസ്റ്റഡിയില്‍ നിന്നും തോണി എഞ്ചിന്‍ കവര്‍ന്ന കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍
Abdul Nasar
പോലീസ് കസ്റ്റഡിയില്‍ നിന്നും തോണി എഞ്ചിന്‍ കവര്‍ന്ന കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍
Aboobacker Siddeeque
ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ വധക്കേസിലെ രണ്ടാം പ്രതി അണങ്കൂര്‍ കൊല്ലങ്കാനം ഹൗസിലെ അബ്ദുല്‍ നാസര്‍ (33), കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി കൊല്ലപാടി ഖിളര്‍ മന്‍സിലിലെ അബൂബക്കര്‍ സിദ്ദീഖ് (22), അണങ്കൂര്‍  കൊല്ലംപാടി ഹൗസില്‍ കെ. മുഹമ്മദ്കുഞ്ഞി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് അണങ്കൂരില്‍ വെച്ചാണ് മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. തോണിയുടമ അണങ്കൂരിലെ ഷിഹാബ് അടക്കം നാല് പേരെ ഈ കേസുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തോണിയുടമയുടെ അറിവോടെയാണ് എഞ്ചിന്‍ കവര്‍ന്നതെന്നാണ് പോലീസ് പറയുന്നത്.

പോലീസ് കസ്റ്റഡിയില്‍ നിന്നും തോണി എഞ്ചിന്‍ കവര്‍ന്ന കൊലക്കേസ് പ്രതിയടക്കം 3 പേര്‍ അറസ്റ്റില്‍
Mohammed Kunhi
അനധികൃതമായി പുഴയില്‍ നിന്നും മണല്‍ കടത്തുന്നതിനിടയില്‍ കഴിഞ്ഞ ദിവസാണ് തോണിയും മണലും പോലീസ് പിടികൂടിയത്. ഈ തോണിയില്‍ നിന്നാണ് കാറിലെത്തിയ സംഘം എഞ്ചിന്‍ കവര്‍ച്ച ചെയ്തത്. മറ്റൊരു തോണിയിലേക്ക് എഞ്ചിന്‍ ഘടിപ്പിച്ച് വീണ്ടും മണല്‍ കടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് സൂചന. കവര്‍ച്ച ചെയ്ത എഞ്ചിന്‍ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അഫ്ഗാനില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം
Keywords:  Arrest, Custody, Kasaragod, Police, Engine, River, Sand, Rebber, Case, Town Police, Boat, Auto Driver, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia