റബ്ബര്‍ടാപ്പിംഗ് തൊഴിലാളികളെ ആക്രമിച്ച് സ്‌കൂട്ടറും പണവും കവര്‍ന്ന കേസില്‍ മൂന്നംഗസംഘം പിടിയില്‍; ഒരു പ്രതി ഒളിവില്‍
Oct 10, 2017, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2017) റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെ ആക്രമിച്ചു സ്‌കൂട്ടറും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പഴയങ്ങാടിയിലെ സാബിത്ത് (25), ആദൂര്‍ മൊയന്തന്‍പാറയിലെ അബ്ദുല്‍ അനീസ് (23), മുള്ളേരിയയിലെ ജാഫര്‍ (20) എന്നിവരെയാണ് ആദൂര്‍ എസ്ഐ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി സ്വദേശികളും സഹോദരങ്ങളുമായ ഷൈജു ജോസഫ്, ഷാജന്‍ ജോസഫ് എന്നിവരെ ആക്രമിച്ചാണ് മൂന്നംഗസംഘം കവര്‍ച്ച നടത്തിയത്. ബെള്ളൂര്‍ നാട്ടക്കല്ലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരും ഒക്ടോബര്‍ ആറിന് രാത്രി ജോലി അന്വേഷിച്ചുപോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബെള്ളൂര്‍ കുളത്തിലപ്പാറയില്‍വെച്ചാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരകളായത്. ബൈക്കിലെത്തിയ സംഘം ഷൈജുവിന്റെയും ഷൈജന്റെയും ദേഹത്ത് മദ്യമൊഴിച്ച ശേഷം ആക്രമിക്കുകയും സ്‌കൂട്ടറും പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് പ്രതികളില്‍ ഒരാളുടെ വീടിനു സമീപത്തെ പറമ്പില്‍ നിന്നു സ്‌കൂട്ടര്‍ കണ്ടെടുത്തിരുന്നു. ഇതിന്റെ നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. പിന്നീട് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് മൂന്നുപ്രതികളെ പിടികൂടുകയാണുണ്ടായത്. സംഭവത്തിനുശേഷം കര്‍ണാടകയിലേക്ക് കടന്ന സംഘം നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. ഇനി ഒരു പ്രതിയെ മാത്രമാണ് പിടികിട്ടാനുള്ളത്. ഇയാള്‍ ഒളിവിലാണ്.
കവര്‍ന്ന പണവും മൊബൈല്‍ഫോണും ഒളിവില്‍ കഴിയുന്ന ആളുടെ കൈവശമാണെന്ന്് അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പ്രതികളെ ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മുമ്പ് കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, case, Investigation, Assault, 3 arrested for assaulting rubber tapping employees
< !- START disable copy paste -->
ഇടുക്കി സ്വദേശികളും സഹോദരങ്ങളുമായ ഷൈജു ജോസഫ്, ഷാജന്‍ ജോസഫ് എന്നിവരെ ആക്രമിച്ചാണ് മൂന്നംഗസംഘം കവര്‍ച്ച നടത്തിയത്. ബെള്ളൂര്‍ നാട്ടക്കല്ലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരും ഒക്ടോബര്‍ ആറിന് രാത്രി ജോലി അന്വേഷിച്ചുപോയി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബെള്ളൂര്‍ കുളത്തിലപ്പാറയില്‍വെച്ചാണ് അക്രമത്തിനും കവര്‍ച്ചക്കും ഇരകളായത്. ബൈക്കിലെത്തിയ സംഘം ഷൈജുവിന്റെയും ഷൈജന്റെയും ദേഹത്ത് മദ്യമൊഴിച്ച ശേഷം ആക്രമിക്കുകയും സ്‌കൂട്ടറും പണവും മൊബൈല്‍ഫോണും തട്ടിയെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് പ്രതികളില്‍ ഒരാളുടെ വീടിനു സമീപത്തെ പറമ്പില്‍ നിന്നു സ്‌കൂട്ടര്‍ കണ്ടെടുത്തിരുന്നു. ഇതിന്റെ നമ്പര്‍പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. പിന്നീട് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് മൂന്നുപ്രതികളെ പിടികൂടുകയാണുണ്ടായത്. സംഭവത്തിനുശേഷം കര്‍ണാടകയിലേക്ക് കടന്ന സംഘം നാട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. ഇനി ഒരു പ്രതിയെ മാത്രമാണ് പിടികിട്ടാനുള്ളത്. ഇയാള്‍ ഒളിവിലാണ്.
കവര്‍ന്ന പണവും മൊബൈല്‍ഫോണും ഒളിവില്‍ കഴിയുന്ന ആളുടെ കൈവശമാണെന്ന്് അറസ്റ്റിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കി. പ്രതികളെ ചൊവ്വാഴ്ച ഉച്ചയോടെ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മുമ്പ് കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Related News:
ബൈക്കിലെത്തിയ മൂന്നംഗ സംഘം സഹോദരങ്ങളുടെ ദേഹത്ത് മദ്യമൊഴിച്ച ശേഷം മര്‍ദിച്ചു; സ്‌കൂട്ടറും പണവും മൊബൈലും തട്ടിയെടുത്തു