കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച ഓട്ടോ ഡ്രൈവറടക്കം 3 പേര്‍ അറസ്റ്റില്‍
Jun 10, 2013, 12:14 IST
കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ അക്രമിച്ച് പരിക്കേല്‍പിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം മൂന്നു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവര്‍ നായന്മാര്‍മൂലയിലെ ടി.എം അബ്ദുല്‍ മുനീര്‍ (36), നായന്മാര്‍മൂലയിലെ എം.കെ അന്‍വര്‍ സാദിഖ് (23), വിദ്യാനഗര്‍ പടിഞ്ഞാറെ മൂലയിലെ പി.ടി മുഹമ്മദ് ജാവിദ് (25) എന്നിവരെയാണ് വിദ്യാനഗര്‍ എസ്.ഐ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 18 ന് വൈകുന്നേരം 4.30 മണിയോടെ സുള്ള്യയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍ 15-7543 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ നീലേശ്വരം പേരോലിലെ മമ്മുവിന്റെ മകന്‍ റംസാനെ (35) മുഖത്തടിച്ചും മര്‍ദിച്ചും പരിക്കേല്‍പിക്കുകയും തടയാന്‍ ചെന്ന കണ്ടക്ടര്‍ കൃഷ്ണനെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
റംസാന്റെ 3,000 രൂപ വരുന്ന കണ്ണട അടിയേറ്റ് തകര്‍ന്നിരുന്നു. മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. മുളിയാറില്‍ വെച്ച് ഓട്ടോയ്ക്ക് സൈഡ് കൊടുക്കാത്തതിന്റെ പേരിലാണ് കെ.എല്‍. 14 എച്ച് 4398 നമ്പര്‍ ഗൂഡ്‌സ് ഓട്ടോയിലെത്തി സംഘം ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചത്.

Keywords: KSRTC-bus, Driver, Attack, Arrest, Naimaramoola, Conductor, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.