city-gold-ad-for-blogger

ഗ്രാമസഭയ്ക്കിടെ ഐ എന്‍ എല്‍ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 21/06/2016) ഗ്രാമസഭ യോഗം നടക്കുന്നതിനിടെ ഐ എന്‍ എല്‍ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹദ്ദാദ് നഗറിലെ പി സി ബഷീര്‍ (52), എം ജി ഖാലിദ് (29), അബ്ബാസ് (69) എന്നിവരാണ് അറസ്റ്റിലായത്.

2015 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രാമസഭ യോഗത്തില്‍ ക്ഷണിക്കാത്തതിനെ ചോദ്യംചെയ്‌തെത്തിയ ഐ എന്‍ എല്‍ പ്രവര്‍ത്തകരായ അബ്ബാസ് ബംഗ്ലാവ്, അബ്ദുല്ല സൂപ്പി, ഷാഫി കുന്നില്‍ എന്നിവരെ അക്രമിച്ചെന്നാണ് കേസ്.

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഗ്രാമസഭയ്ക്കിടെ ഐ എന്‍ എല്‍ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 3 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Keywords : Bekal, INL, Assault, Complaint, Case, Kasaragod, Police, Muslim-league, Haddad Nagar, 3 arrest for assaulting INL volunteers. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia