വിദ്യാനഗര്‍ 110 കെ വി സബ് സ്റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍: രണ്ടാം ഘട്ട പ്രവര്‍ത്തനം ഏപ്രില്‍ 25ന് തുടങ്ങും; 6 ദിവസം വൈദ്യുതി ഭാഗികമായി മുടങ്ങും
Apr 22, 2016, 16:30 IST
കാസര്‍കോട്:(www.kasargodvartha.com 22.04.2016) വിദ്യാനഗര്‍ 110 കെ വി സബ് സ്റ്റേഷന്റെ ശേഷി വര്‍ദ്ധിപ്പിക്കല്‍-രണ്ടാം ഘട്ട പ്രവര്‍ത്തനം ഏപ്രില്‍ 25ന് തുടങ്ങും. വൈദ്യുതി വിതരണത്തിനായി കാലപ്പഴക്കമേറിയതും ശേഷി കുറഞ്ഞതുമായ രണ്ട് 10 എം വി എ ട്രാന്‍ഫോര്‍മറുകളാണ് മുമ്പ് വിദ്യാനഗര്‍ സബ് സ്റ്റേഷനില്‍ പ്രവര്‍ത്തിച്ചിരുന്നത്.
2014 ഏപ്രില്‍ മാസത്തിലെ ഒന്നാംഘട്ട പ്രവര്‍ത്തി സമയത്ത് ഒരു 10 എം വി എ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചതോടെ വൈദ്യുതി വിതരണത്തില്‍ ചെറിയ ആശ്വാസം ഉണ്ടായിരുന്നു. പ്രസ്തുത പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ രണ്ടാമത്തെ 10 എം വി എ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി ശേഷി കൂടിയ 20 എം വി എ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കേണ്ടതുമായി ബന്ധപ്പെട്ട് അനുബന്ധ പ്രവര്‍ത്തികള്‍ നടന്നു വരികയാണ്.
ഏപ്രില്‍ മാസം 25 മുതല്‍ 30 വരെയാണ് മാറ്റിവെക്കല്‍ പ്രക്രിയ നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് മാത്രമേ വൈദ്യുതി വിതരണം സാധിക്കുകയുള്ളൂ എന്നത് കൊണ്ട് ഈ ദിവസങ്ങളില്‍ വിദ്യാനഗര്‍ സ്‌റ്റേഷനില്‍ നിന്നും ഫീഡ് ചെയ്യുന്ന സ്ഥലങ്ങളില്‍ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകും.
ഈ പ്രവൃത്തി അവസാനിക്കന്നതോടൊപ്പം നിര്‍മാണം പുരോഗമിച്ച് വരുന്ന 33 കെ വി കാസര്‍കോട് ടൗണ്‍ സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യുന്നതോടെ കാസര്‍കോട് മേഖലയിലെ വൈദ്യുതി പ്രശ്‌നത്തിന് അറുതി വരുത്തുമെന്ന് കാസര്‍കോട് ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Kasaragod, Electricity, Transformer, Sub-station, Vidya Nagar, Power cut,Town Sub-Station, Kasargod Transmission Executive Engineer.