city-gold-ad-for-blogger

സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം: വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 20.05.2018) സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്തെ പ്രത്യേകവേദിയില്‍ നടത്തിയ ചടങ്ങില്‍ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ ദാനം, സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ വിതരണം, ഭിന്നലിംഗക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ഐടി മിഷന്റെ നേതൃത്വത്തില്‍ ഫ്രീ വൈഫൈ സേവനം 53 കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം, ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരമൈത്രി ഗ്രൂപ്പുകള്‍ക്കുള്ള ആനുകൂല്യ വിതരണം, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്നിവയാണ് ജലവിഭവവകുപ്പ് മ്രന്തി മാത്യു.ടി തോമസ് നിര്‍വഹിച്ചത്.

ഭിന്നശേഷിക്കാര്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ആതിര കെ.തമ്പാന്‍, വിദ്യാര്‍പൂര്‍ണ, ഉമ്മര്‍, ദേവി കിരണ്‍, തമ്പാന്‍, പി.കുഞ്ഞിരാമന്‍, ഹനാന്‍ എന്നിവര്‍ക്ക്് നല്‍കി. ഭിന്നലിംഗക്കാര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തുപേര്‍ക്കായി പത്തരലക്ഷത്തോളം രൂപയും ചടങ്ങില്‍ വിതരണം ചെയ്തു. പത്ത് പേര്‍ക്ക് ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനവും മന്ത്രി നിര്‍വഹിച്ചു.

സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം: വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Kasaragod, Government, Anniversary, Pinarayi, 2nd anniversary of Pinarayi Govt.: Incentives distributed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia