city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യ 4 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കാഞ്ഞങ്ങാട്ട്; ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരം

കാസര്‍കോട്: (www.kasargodvartha.com 16/05/2016) ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് തൃക്കരിപ്പൂരിലും ഉദുമയിലും കാഞ്ഞങ്ങാട്ടും. രാവിലെ 11 മണി വരെയുള്ള റിപോര്‍ട്ട് പ്രകാരം ജില്ലയില്‍ 28.63 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

കാഞ്ഞങ്ങാട്ട് 29 ശതമാനവും തൃക്കരിപ്പൂരില്‍ 28.3 ശതമാനവും ഉദുമയില്‍ 28 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. മഞ്ചേശ്വരത്ത് 27.8 ശതമാനവും കാസര്‍കോട്ട് 26.7 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. പലയിടത്തും ഉച്ചയ്ക്ക് 12 മണിക്കും നീണ്ട ക്യൂ തന്നെയാണ് ഉള്ളത്. സ്ത്രീകളില്‍ കൂടുതലും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.

ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. ബൂത്തുകളില്‍ ചെറിയ രീതിയിലുള്ള വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായതൊഴിച്ച് മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആദ്യ 4 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് കാഞ്ഞങ്ങാട്ട്; ജില്ലയില്‍ വോട്ടെടുപ്പ് സമാധാനപരം

Keywords : Kasaragod, Election 2016, Kanhangad, Udma, Trikaripur, Manjeshwaram, Polling, 28.63 percent polled in Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia