കഴിഞ്ഞ വര്‍ഷം പിടിയിലായത് 283 കുട്ടിഡ്രൈവര്‍മാര്‍; 54 ലക്ഷം രൂപ പിഴയീടാക്കി, വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ കുറഞ്ഞതായി പോലീസ്
Jan 12, 2018, 14:32 IST
കാസര്‍കോട്: (www.kasargodvartha.com 12.01.2018) പ്രായപൂര്‍ത്തിയാകാതെ വണ്ടിയോടിച്ച 283 കുട്ടിഡ്രൈവര്‍മാര്‍ 2017 ല്‍ പിടിയിലായതായി പോലീസ് പറഞ്ഞു. മൊത്തം 54 ലക്ഷം രൂപ പിഴയീടാക്കിയതായും കാസര്‍കോട് സി ഐ സി.എ. അബ്ദുര്‍ റഹീം അറിയിച്ചു. വാഹന പരിശോധന കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ കുറഞ്ഞതായും പോലീസ് പറഞ്ഞു. 8000 രൂപ മുതല്‍ 10,000 രൂപ വരേയാണ് പിഴ ഈടാക്കി വരുന്നത്.
2015 നേക്കാളും 2016, 17 ല്‍ 50 ശതമാനം വാഹനപകടങ്ങള്‍ കുറഞ്ഞതായി പോലീസ് പറഞ്ഞു. കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ പിടികൂടി സൂക്ഷിച്ച 36 ഇരുചക്രവാഹനങ്ങള്‍ക്ക് ഉടമകളില്ല. പോലീസിനെ കണ്ട് ഉപേക്ഷിച്ച് പോയ വാഹനങ്ങളാണ് ഇവ. ആറ് ബൈക്കുകള്‍ കര്‍ണാടക, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് മോഷണം പോയതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ആറ് ബൈക്കുകള്‍ തിരിച്ചു കൊണ്ടുപോയതായും സി.ഐ.പറഞ്ഞു.
കുറ്റകൃത്യം തടയാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് പരിശോധന കര്‍ശനമാക്കുന്നത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്നും സി.ഐ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Accident, 283 minor drivers held in 2017
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, Accident, 283 minor drivers held in 2017