ബൈക്കില്‍ കടത്തുകയായിരുന്ന 280 കുപ്പി വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
Apr 17, 2016, 09:30 IST
കുമ്പള: (www.kasargodvartha.com 17.04.2016) ബൈക്കില്‍ കടത്തുകയായിരുന്ന 280 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി. രണ്ടുപേരെ അറസ്റ്റുചെയ്തു. കുമ്പള മീഞ്ചയിലെ ബേരിക്കയില്‍നിന്നാണ് 180 മില്ലിലിറ്റര്‍ വീതമുള്ള കുപ്പികളിലുള്ള 280 കുപ്പി വിദേശമദ്യം പിടികൂടിയത്. പിടികൂടിയ മദ്യം 50 ലിറ്ററിലേറെ വരും.
മീഞ്ച ബേരിക്കയിലെ ഗണേശ (40), കൃപാകര (23) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച രാവിലെ കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ജയകുമാറിന്റെ നേതൃത്വത്തിലുള്ള അസി. ഇന്‍സ്‌പെക്ടര്‍ എം പവിത്രന്‍, സി ഇ ഒ മാരായ പി സുരേശന്‍, സംജിത്ത്, സുധി എന്നിവരടങ്ങയ സംഘമാണ് ഇവരെ പിടികൂടിയത്.
ഇലക്ഷന്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ചാക്കില്‍ കെട്ടി ബൈക്കില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kumbala, Arrest, Accuse, Bike, Kripakara, Ganesha, Meenja, Foreign liquor.