കുളങ്ങാട്ട് മല സ്മൃതി വനം പ്രോജക്ടിന് 27.41 ലക്ഷം രൂപയുടെ പദ്ധതി
Jun 13, 2012, 13:11 IST
ചെറുവത്തൂര്‍: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ കുളങ്ങാട്ട് മല സ്മൃതി വനം പദ്ധതിയനുസരിച്ച് സ്വാഭാവിക വനം നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് 27.41 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തിയാണ് ഈ വനവല്‍ക്കരണ പ്രോജക്ട് നടപ്പിലാക്കുന്നത്. വനവല്‍ക്കരണം, കയ്യാല, മഴക്കുഴി, കോണ്ടുര്‍ ചാലുകള്‍ നിര്‍മ്മാണം, ജൈവ വേലി, കുളം പുനരുദ്ധാരണം, തട്ട് തിരിക്കല്‍, പാര്‍ശ്വഭിത്തി നിര്‍മ്മാണം, ഗേബിയോണ്‍ സ്ട്രക്ചര്‍ നിര്‍മ്മാണം എന്നീ പദ്ധതികളാണ് നടപ്പിലാക്കുക. പ്രവൃത്തി നടപ്പാക്കാന്‍ മൊത്തം 15412 തൊഴില്‍ദിനം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
കയ്യൂര്‍ ചീമേനിയിലും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപയുടെ മണ്ണ്, ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. മടന്നുംതാഴെ ആലന്തട്ട നടവരമ്പ് നിര്‍മ്മാണം, കക്കുറ മുതല്‍ നാപ്പച്ചാല്‍ വരെ തോട് സംരക്ഷണം, തിമിരി മുതല്‍ കൊടക്കവയല്‍ വരെ തോട് സംരക്ഷണം, തിമിരി കുളം സംരക്ഷണം എന്നീ പദ്ധതികളാണ് നടപ്പിലാക്കുക. മൊത്തം 27,439 തൊഴില്‍ ദിനങ്ങളാണ് പ്രവൃത്തികള്‍ക്ക് വേണ്ടി കണക്കാക്കിയിട്ടുള്ളത്.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ അതിരുമാവ് പട്ടികവര്‍ഗ്ഗ കോളനിയില്‍ നിര്‍മ്മിക്കേണ്ട കമ്മ്യൂണിറ്റി ഹാള്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ഒന്നര കിലോമീറ്റര്‍ അകലെ നിര്‍മ്മിക്കുന്ന നടപടി അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.എസ്.കുര്യാക്കോസ്, കെ.സുജാത, പി.ജനാര്‍ദ്ദനന്‍, മമതാ ദിവാകര്‍ എന്നിവര്‍ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അറിയിച്ചു. സെക്രട്ടറി ടി.കെ.സോമന്‍, വിവിധ ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുത്തു.

Keywords: 27.41 lakh, Kulangattu Mala project, Cheruvathur, Kasaragod