2734 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് മുന്നില്‍
Apr 4, 2015, 14:47 IST
കാസര്‍കോട്: (www.kasargodvartha.com 04/04/2015) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2013-2014 സാമ്പത്തികവര്‍ഷം 2734 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി, കാസര്‍കോട് ബ്ലോക്ക് ജില്ലയില്‍ ഒന്നാമതായി. ജില്ലയില്‍ ആകെ 11943 കുടുംബങ്ങള്‍ക്കാണ് 100 തൊഴില്‍ ദിനങ്ങള്‍ കിട്ടിയത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മഞ്ചേശ്വരം 2468, പരപ്പ 2426, കാഞ്ഞങ്ങാട് 1898, കാറഡുക്ക 1470, നീലേശ്വരം 947 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി.
കാസര്‍കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ ചെമ്മനാട് 945 കുടുംബങ്ങള്‍ക്കും ചെങ്കള 573, മധൂര്‍ 453, ബദിയടുക്ക 439, കുമ്പള 245, മൊഗ്രാല്‍ പുത്തൂര്‍ 79 കുടുംബങ്ങള്‍ക്കും 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി.
കാസര്‍കോട് ബ്ലോക്കില്‍ 15389 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ കാര്‍ഡ് നല്‍കിയത്. ഇതില്‍ 8748 കുടുംബങ്ങളാണ് തൊഴില്‍ ആവശ്യപ്പെട്ടത്. 8053 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ബ്ലോക്ക് ആകെ 489696 തൊഴില്‍ ദിനങ്ങള്‍ ആണ് നല്‍കിയത്. ഇതില്‍ പട്ടിക ജാതി
52393 തൊഴില്‍ ദിനങ്ങളും പട്ടിക വര്‍ഗ്ഗത്തില്‍ 2878 തൊഴില്‍ ദിനങ്ങളും മറ്റുളളവര്‍ക്ക് 434425 തൊഴില്‍ ദിനങ്ങളും ലഭിച്ചു. സ്ത്രീകള്‍ക്ക് 452815 തൊഴില്‍ ദിനങ്ങളാണ് ലഭിച്ചത്. വിഭിന്ന ശേഷിയുളള 12 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് കാസര്‍കോട് ബ്ലോക്കിന്റെ മറ്റൊരു നേട്ടം.
പരപ്പ ബ്ലോക്ക് ആകെ 606968 തൊഴില്‍ ദിനങ്ങളും കാറഡുക്ക ബ്ലോക്ക് 512385 തൊഴില്‍ ദിനങ്ങളും നീലേശ്വരം ബ്ലോക്ക് 458255 തൊഴില്‍ ദിനങ്ങളും മഞ്ചേശ്വരം ബ്ലോക്ക് 444036 തൊഴില്‍ ദിനങ്ങളും കാഞ്ഞങ്ങാട് ബ്ലോക്ക് 431505 തൊഴില്‍ ദിനങ്ങളും ആണ് 2013-2014 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത്.

Keywords : Kasaragod, Kerala, Family, Kasargod Block, Employees.