കാറില്‍ കടത്തുകയായിരുന്ന 2688 കുപ്പി മദ്യം പോലീസ് പിടികൂടി; പ്രതി അറസ്റ്റില്‍
Jul 13, 2020, 20:38 IST
കുമ്പള: (www.kasargodvartha.com 13.07.2020) കാറില്‍ കടത്തുകയായിരുന്ന 2688 കുപ്പി മദ്യം പോലീസ് പിടികൂടി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം മഞ്ചാര്‍ ചാര്‍ള്ളയിലെ നവീന്‍ ഷെട്ടി (29) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി ഐ പ്രമോദ്, എസ് ഐ സന്തോഷ് കുമാര്‍, ഡ്രൈവര്‍ മനോജ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇന്നോവകാര്‍ തടഞ്ഞത്.
യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് പെട്ടികളിലാക്കി സൂക്ഷിച്ച മദ്യം പിടികൂടിയത്. കര്‍ണാടകയില്‍ നിന്നും അംഗടിമുഗര്‍ വഴി കുമ്പള ഭാഗത്തേക്കായിരുന്നു മദ്യം കടത്താന്‍ ശ്രമിച്ചത്. 51 പെട്ടികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്.
Keywords: Kumbala, news, kasaragod, seized, Police, arrest, 2688 bottles of alcohol seized from car youth arrested