കാസര്‍കോട് ജില്ലയില്‍ 2,643 പ്രവാസി വോട്ടര്‍മാര്‍; 513 കേന്ദ്രങ്ങളിലായി 968 പോളിംഗ് ബൂത്തുകള്‍
Mar 19, 2019, 20:04 IST
കാസര്‍കോട്: (www.kasargodvartha.com 19.03.2019) ലോക് സഭാ തെരഞ്ഞടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസിവോട്ടര്‍മാരുള്ളത് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍. 888 പ്രവാസികളാണ് ഇതുവരെയായി തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ പേരു ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 869 പുരുഷന്മാരും 19 സ്ത്രീകളുമാണ്. ജില്ലയില്‍ നിലവിലെ കണക്കനുസരിച്ച് 2,643 പ്രവാസിവോട്ടര്‍മാരാണുള്ളത്.
ഇതില്‍ 89 പേര്‍ സ്ത്രീകളാണ്. കാഞ്ഞങ്ങാട് 726 പ്രവാസി വോട്ടര്‍മാരില്‍ 704 പുരുഷന്മാരും 22 സ്ത്രീകളുമാണ്. മഞ്ചേശ്വരം 611ല്‍ 588 പേര്‍ പുരുഷന്മാരും 23 പേര്‍ സ്ത്രീകളുമാണ്. ഉദുമയില്‍ 249 ല്‍ 234 പേര്‍ പുരുഷവോട്ടര്‍മാരും 15 സ്ത്രീവോട്ടര്‍ന്മാരുമാണുള്ളത്. ഏറ്റവും കുറവ് പ്രവാസി വോട്ടര്‍മാരുള്ളത് കാസര്‍കോട് നിയോജകമണ്ഡലത്തിലാണ്. 169 വോട്ടര്‍മാരില്‍ 159 പേര്‍ പുരുഷന്മാരും 10 സ്ത്രീകളുമാണ്. വിദേശത്ത് നിന്നാണെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് കഴിയും. നാഷണല്‍ വോട്ടേര്‍സ് സര്‍വീസ് പോര്‍ട്ടറിലൂടെ ഓണ്‍ലൈനായി ഈ മാസം 25 വരെ വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാം.
എന്നാല്‍ പകരക്കാരനെ ഉപയോഗിച്ച് പ്രോക്‌സി വോട്ട് ചെയ്യാനുള്ള ബില്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ഈ തെരഞ്ഞടുപ്പില്‍ പ്രോക്‌സി വോട്ട് ചെയ്യാന്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് സാധിക്കില്ല. തിരിച്ചറിയല്‍ രേഖയായി പാസ്‌പോര്‍ട്ടാണ് പ്രവാസിവോട്ടര്‍മാര്‍ കരുതേണ്ടത്. ജില്ലയില്‍ 513 കേന്ദ്രങ്ങളിലായി 968 പോളിംഗ് ബൂത്തുകളാണ് തെരഞ്ഞടുപ്പിനായി ഒരുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Voters list, 2643 expatriate voters in Kasaragod District
< !- START disable copy paste -->