Police Drive | കാസർകോട്ട് മദ്യപിച്ച് വാഹനം ഓടിച്ച 26 പേർ പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവില്‍ കുടുങ്ങി; കുട്ടി ഡ്രൈവർമാരും പിടിയിലായി
Updated: May 6, 2024, 00:29 IST
റോഡപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്
കാസർകോട്: (KasaragodVartha) ജില്ലാ പൊലീസ് മേധാവി പി ബിജോയിയുടെ നേതൃത്വത്തിൽ നടന്ന 24 മണിക്കൂർ നീണ്ട സ്‌പെഷ്യല്‍ ഡ്രൈവില്‍, മദ്യപിച്ച് വാഹനം ഓടിച്ച 26 പേർ കുടുങ്ങി. ലൈസൻസില്ലാതെ വാഹനമോടിച്ച കുട്ടി ഡ്രൈവർമാരും പിടിയിലായിട്ടുണ്ട്. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.
നിരവധി നിയമ ലംഘനങ്ങളാണ് സ്‌പെഷ്യൽ ഡ്രൈവിൽ കണ്ടെത്തിയത്. ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴയും ഈടാക്കി. ജില്ലയിൽ റോഡപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധനയുമായി പൊലീസ് രംഗത്തിറങ്ങിയത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടി തുടർന്നുള്ള ദിവസങ്ങളിലും കർശനമായ വാഹന പരിശോധന നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.