ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
Aug 30, 2014, 19:16 IST
ഉപ്പള: (www.kasargodvartha.com 30.08.2014) ഉപ്പള പത്വോടി റോഡില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 250 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പത്വോടിയിലെഅബ്ദുല്‍ ഖാദറിനെയാണ് പിടികൂടിയത്.
ഇയാള്‍ ഉപയോഗിച്ചിരുന്ന പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ഡി. ബാലചന്ദ്രനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജനകീയ സമിതി യോഗത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രന്‍, അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എ. അബ്ദുല്‍ സലാം എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Keywords : Uppala, Ganja, Seized, Arrest, Accuse, Court, Kasaragod, Abdul Kader.