കളിക്കുന്നതിനിടെ കിണറ്റില്‍ വീണ രണ്ടര വയസുകാരിക്ക് യുവാവ് രക്ഷകനായി
Jan 25, 2017, 11:30 IST
പൈവളിഗെ: (www.kasargodvartha.com 25/01/2017) കളിക്കുന്നതിനിടെ കിണറ്റില്‍ വീണ രണ്ടര വയസുകാരിക്ക് യുവാവ് രക്ഷകനായി. പൈവളിഗെ ചിപ്പാറിലാണ് സംഭവം. സിപിഎം ഏരിയാ സെക്രട്ടറി റസാഖ് ചിപ്പാര്‍- പൈവളിഗെ പഞ്ചായത്തംഗം റസിയ ദമ്പതികളുടെ മകള്‍ രിഫയാണ് സഹോദരന്‍ റഹാനോടൊപ്പം കളിക്കുന്നതിനിടെ കിണറ്റില്‍ വീണത്. റഹാന്‍ വീട്ടിലെത്തി മാതാവിനോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് മാതാവ് സ്ഥലത്തെത്തിയെങ്കിലും നിസഹായാവസ്ഥയിലായിരുന്നു.
മാതാവിന്റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന നാസര്‍ എത്തി കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയാണുണ്ടായത്. ഗള്‍ഫുകാരനായ നാസര്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നാസറിന്റെ ഇരുകൈകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Keywords: Kasaragod, Kerala, paivalika, Well, 2.5 year old rescued from well.