കനത്ത മഴ - 25 വില്ലേജുകള്‍ പ്രകൃതിക്ഷോഭത്തിന് ഇരയായി
Aug 2, 2014, 17:22 IST
കാസര്‍കോട്:(www.kasargodvartha.com 02.08.2014) കനത്ത കാലവര്‍ഷത്തില്‍ ജില്ലയില്‍ 25 വില്ലേജുകള്‍ പ്രകൃതിക്ഷോഭത്തിന് ഇരയായി. വെളളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും വ്യാപകമായി കൃഷിനാശം ഉണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 94 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
വെളളപ്പൊക്കത്തില്‍ രണ്ട് പേരെ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. വെളളരിക്കുണ്ട് താലൂക്കില്‍ മാലോം വില്ലേജിലെ കുഞ്ഞിക്കണ്ണന്‍, ചിറ്റാരിക്കല്‍ വില്ലേജിലെ ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ബേഡഡുക്ക പാണ്ടിക്കണ്ടത്തെ ശാരദയെ തോട്ടില്‍ വീണ് കാണാതായി. 45 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി.
21 വീടുകള്‍ ഭാഗികമായി തകര്‍ന്ന് 367000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്ക്. ആകെ 817000 രൂപയുടെ നഷ്ടം ഉണ്ടായി. 120 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. രണ്ട് ചുറ്റുമതിലുകള്‍ തകര്‍ന്നു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ 45 പശുക്കളുളള ഫാം വെളളത്തിലായി .ജൂണ്‍ ആറിന് മണ്‍സൂണ്‍ ആരംഭിച്ചതിനു ശേഷം ഇത് വരെ കാലവര്‍ഷത്തില്‍ 11 പേരാണ് ജില്ലയില്‍ മരിച്ചത്. 185 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൊത്തം 29358930 രൂപയുടെ നാശനഷ്ടം ഉണ്ടായി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: 25 villages under natural calamities threat, Village, Dies, Money, House, Snatched, Wind
Advertisement: