city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി പി എല്‍ വിഭാ­ഗ­ത്തിന് 25 കിലോ അരി ഒരു രൂപ നിര­ക്കില്‍

ബി പി എല്‍ വിഭാ­ഗ­ത്തിന് 25 കിലോ അരി ഒരു രൂപ നിര­ക്കില്‍
കാസര്‍കോട്: ജില്ല­യിലെ എ.­പി.­എല്‍ വിഭാ­ഗ­ക്കാര്‍ക്ക് 8.90 രൂപ നിര­ക്കില്‍ പര­മാ­വധി 10 കി.ഗ്രാം അരിയും 6.70 രൂപ നിര­ക്കില്‍ മൂന്ന് കി.ഗ്രാം ഗോത­മ്പും, എ.­പി.­എല്‍ സബ്‌സിഡി വിഭാ­ഗ­ക്കാര്‍ക്ക് 2 രൂപ നിര­ക്കില്‍ ഒന്‍പത് കി.ഗ്രാം അരിയും രണ്ട് രൂപ നിര­ക്കില്‍ മൂന്ന് കി.ഗ്രാം ഗോതമ്പും ലഭിക്കും.

ആഗസ്റ്റ് മാസം ബി.­പി.­എല്‍ വിഭാ­ഗ­ക്കാര്‍ക്ക് ഒരു രൂപ നിര­ക്കില്‍ 25 കി.ഗ്രാം അരിയും 2 രൂപ നിര­ക്കില്‍ 8 കി.ഗ്രാം ഗോത­മ്പും, എ.­എ.വൈ വിഭാ­ഗ­ക്കാര്‍ക്ക് ഒരു രൂപ നിര­ക്കില്‍ 35 കി.ഗ്രാം അരിയും അതാതു പൊതു വിത­രണ കേന്ദ്ര­ങ്ങ­ളില്‍ നിന്ന് ലഭി­ക്കു­ന്ന­താ­ണ്. ബി.­പി.­എല്‍/എ.­എ.വൈ വിഭാഗ­ക്കാര്‍ക്ക് ആളൊന്നിന് 400 ഗ്രാം വീതം പഞ്ച­സാ­രയും (13.50 നിര­ക്കില്‍) ലഭിക്കും.

ഓണം പ്രമാ­ണിച്ച് എല്ലാ കാര്‍ഡു­ട­മ­കള്‍ക്കും 13 രൂപ 50 പൈസ നിര­ക്കില്‍ 1 കി.ഗ്രാം വീതം സ്‌പെഷ്യല്‍ പഞ്ച­സാര ലഭി­ക്കു­ന്ന­താ­യി­രി­ക്കും. മണ്ണെണ്ണ വൈദ്യു­തീ­ക­രിച്ച കാര്‍ഡിന് 1/2 ലിറ്റര്‍ വീതവും വൈദ്യു­തീ­ക­രി­ക്കാത്ത കാര്‍ഡിന് 4 ലിറ്റര്‍ വീതവും 16 രൂപ നിര­ക്കില്‍ ലഭി­ക്കു­ന്ന­താ­യി­രി­ക്കും. അന്ന പൂര്‍ണ്ണ കാര്‍ഡു­ട­മ­കള്‍ക്ക് 10 കിലോ അരി സൗജ­ന്യ­മായി  ലഭിക്കും.

ബി.­പി.­എല്‍/എ.­എ.വൈ കാര്‍ഡു­ട­മ­കള്‍ക്ക് അനു­വ­ദി­ച്ചി­ട്ടുള്ള ഓണ­ക്കിറ്റ് സൗജ­ന്യ­മായി സമീ­പ­ത്തുള്ള സപ്ലൈകോ മാവേലി സ്റ്റോറു­കള്‍/സൂപ്പര്‍ മാര്‍ക്ക­റ്റു­കള്‍ എന്നി­വി­ട­ങ്ങ­ളില്‍ നിന്നും റേഷന്‍ കാര്‍ഡ് മുഖേന ലഭി­ക്കു­ന്ന­താ­യി­രി­ക്കും.

എല്ലാ കാര്‍ഡു­ട­മ­കള്‍ക്കും 12 രൂപ നിര­ക്കില്‍ 2 കി.ഗ്രാം വരെ ആട്ടയും ലഭി­ക്കു­ന്ന­താ­യി­രി­ക്കു­മെന്ന് ജില്ലാ സപ്ലൈ ഓഫീ­സര്‍ അറി­യി­ച്ചു.

റേഷന്‍ വിത­രണം സംബ­ന്ധിച്ച് പരാ­തി­കള്‍ അറി­യി­ക്കേണ്ട ഫോണ്‍ നമ്പ­റു­കള്‍: താലൂക്ക് സപ്ലൈ ഓഫീസ്, കാ­സ­ര്‍­കോട് - 04994 230108, താലൂക്ക് സപ്ലൈ ഓഫീസ്, ഹോസ്ദുര്‍ഗ്ഗ് - 04672 204044, ജീല്ലാ സപ്ലൈ ഓഫീ­സ്, കാസര്‍കോട് - 04994 255138.

Keywords: Rice, BPL, Ration shop, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia