24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം; എം.എല്‍.എയും സര്‍ക്കാറിനെയും അഭിനന്ദിച്ചു
Feb 21, 2013, 20:39 IST
കാസര്‍കോട്: സംസ്ഥാനത്തെ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ട സൗകര്യം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ജില്ലാ എസ്.വൈ.എസ് അഭിപ്രായപ്പെട്ടു. ഈ വിഷയം നിയമ സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാറില്‍ നിന്ന് അനുകൂലമായ തീരുമാനം കൈക്കൊള്ളുന്നതിന് പരിശ്രമിക്കുകയും ചെയ്ത എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയേയും വിഷയം ഉയര്‍ത്തികൊണ്ടുവന്ന കാസര്‍കോട് മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ അബ്ദുര്‍ റഹ്മാനെയും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയും സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരും അഭിനന്ദിച്ചു.
സന്ധ്യാ നേരങ്ങളില്‍ അപകടത്തിലും മറ്റും പെട്ട് ജീവന്‍ പൊലിയുന്നവരെ 15 മണിക്കൂറിലേറെ മോര്‍ച്ചറിയില്‍ കിടത്തേണ്ടി വരുന്ന ദാരുണമായ അവസ്ഥക്ക് അവസാനമാകുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പോസ്റ്റ് മോര്‍ട്ട സൗകര്യം ഉടന്‍ തുടങ്ങണമെന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും അടിസ്ഥാന സൗകര്യ വര്‍ധിപ്പിക്കുകയും വേണമെന്ന് ജില്ലാ എസ്.വൈ.എസ് ആവശ്യപ്പെട്ടു.

Related News:
Keywords: Kerala, Kasaragod, Postmortem, 24 hour, SYS, N.A Nellikunnu MLA, Government, Hospital, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Kasargodvartha, Kasaragodvartha.