കാലില്‍ വ്രണം ബാധിച്ച് അലഞ്ഞ് തിരിയുകയായിരുന്ന യുവാവിനെ കുളിപ്പിച്ച് ശുശ്രൂഷ നല്‍കി
Jan 2, 2015, 16:33 IST
ബദിയടുക്ക: (www.kasargodvartha.com 02.01.2015) ബദിയടുക്ക ടൗണിന് സമീപം ബസ് സ്റ്റോപ്പിന് അടുത്ത് അലഞ്ഞുതിരിയുകയായിരുന്ന യുവാവിനെ കുളിപ്പിച്ച് ഭക്ഷണവും ശുശ്രൂഷയും നല്‍കി. കാസര്‍കോട് ഗള്‍ഫ് ബസാറില്‍ ബ്രൈറ്റ് മൊബൈല്‍ ഷോപ്പ് നടത്തുന്ന ബദിയടുക്കയിലെ മുഹമ്മദ് ഹനീഫയാണ് ദയതോന്നി യുവാവിനോട് കരുണ കാട്ടിയത്.
മുഷിഞ്ഞതും കീറിപറഞ്ഞതുമായ വസ്ത്രങ്ങളുമായി ദേഹമാസകലം ചെളിപുരണ്ട് കാലില്‍ വ്രണം ബാധിച്ച് കഴിയുകയായിരുന്ന 23 വയസ് തോന്നിക്കുന്ന യുവാവിനാണ് ഹനീഫ ചികിത്സയും ഭക്ഷണവും നല്‍കിയത്. കാസര്‍കോട്ടെ കടയിലേക്ക് വ്യാഴാഴ്ച രാവിലെ ബദിയടുക്കയില്‍ നിന്ന് വരുമ്പോഴാണ് മുടി നീട്ടിവളര്‍ത്തി അവശനായി ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ഹനീഫ കണ്ടത്.
ഹിന്ദി മാത്രം കുറച്ച് സംസാരിക്കുന്ന യുവാവിന് നാടിനെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ ഒന്നും അറിയുന്നില്ല. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ യുവാവിനെ മുടിവെട്ടി കുളിപ്പിച്ച് വൃത്തിയാക്കുകയും വയറ് നിറച്ച് ഭക്ഷണം നല്‍കുകയും ചെയ്തു. നല്ലവസ്ത്രവും ധരിപ്പിച്ചു. വ്രണം ബാധിച്ച കാലില്‍ മരുന്ന് വെച്ച് കെട്ടി.
പേരും വീടും സ്വദേശവും ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി ഉണ്ടായില്ല. ലോകേഷ് എന്നാണ് പേര് പറഞ്ഞത്. ഹിന്ദി മാത്രമേ യുവാവിന് സംസാരിക്കാന്‍ അറിയുന്നുള്ളു. വീട്ടിലെ ഫോണ്‍ നമ്പര്‍ ചോദിച്ചപ്പോള്‍ നാല് നമ്പര്‍ മാത്രം പറഞ്ഞ് നിര്‍ത്തുന്നു. യുവാവിനെ പിന്നീട് സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കാമെന്ന് കരുതി ബസ് സ്റ്റാന്‍ഡില്‍ തന്നെ ആക്കിയെങ്കിലും വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ യുവാവിനെ അവിടെ കാണാന്‍ കഴിഞ്ഞില്ലെന്ന് ഹനീഫ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kasaragod, Kerala, Mobile, Robbery, Theft, Call, Bus Stand.
Advertisement:
Advertisement: