city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

23 കോടിയുടെ ടെക്‌സ്റ്റൈല്‍ അഴിമതി: കരീമിനെ കുഞ്ഞാലിക്കുട്ടി രക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍


കാസര്‍കോട്: 23 കോടി രൂപയുടെ ടെക്‌സ്റ്റൈല്‍ അഴിമതിയില്‍ മുന്‍ വ്യവസായ വകുപ്പു മന്ത്രി എളമരം കരീമിനെ രക്ഷിക്കുന്നത് ഇപ്പോഴത്തെ വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ടെക്‌സ്റ്റൈല്‍ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉദുമ സ്പിന്നിംഗ് മില്ലിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഉദുമ, പിണറായി, കോമളപുരം എന്നീ സ്പിന്നിംഗ് മില്ലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് 23 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തയത്.


ക്രമക്കേടിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും പരിശോധനാ വിഭാഗം ശുപാര്‍ശ ചെയ്തിരുന്നു. അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം, എം. ഗണേഷ്, ചെയര്‍മാന്‍ പി.എ. ഇസഹാഖ് എന്നിവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് പരിശോധനാ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അഴിമതി മൂടിവെക്കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെ ശ്രമിക്കുകയാണ്. വി.എസ് അച്യുതാനന്ദനെ പോലും വിജിലന്‍സ് അന്വേഷണത്തിനുത്തരവിട്ട യു.ഡി.എഫ് സര്‍ക്കാര്‍ എളമരം കരീമിനെ സഹായിക്കുന്നതിനു പിന്നിലെ താല്‍പര്യം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

23 കോടിയുടെ ടെക്‌സ്റ്റൈല്‍ അഴിമതി: കരീമിനെ കുഞ്ഞാലിക്കുട്ടി രക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍

സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഒരമ്മപെറ്റ മക്കളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നത്. മലബാര്‍ സിമന്റ്‌സിലെ അഴിമതി ഇതിനുദാഹരണമാണ്. അഴിമതിക്ക് പരസ്പരം സഹായം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. ടെക്‌സ്റ്റൈല്‍ അഴിമതിക്കെതിരെ ബി.ജെ.പി തുടരുന്ന സമരം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. പുല്ലൂര്‍ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെകട്ടറി അഡ്വ. കെ. ശ്രീകാന്ത്, കെ ഗോപാലകൃഷ്ണനന്‍, കുഞ്ഞിക്കണ്ണന്‍, എടപ്പണി ബാലകൃഷ്ണന്‍, നഞ്ചല്‍ കുഞ്ഞിരാമന്‍, പി.കുഞ്ഞിരാമന്‍, ഗംഗാസദാശിവന്‍, എ.വി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാബുരാജ് നന്ദി പറഞ്ഞു. പൊയിനാച്ചി ടൗണില്‍ നിന്നും ആരംഭിച്ച മാര്‍ച് ഉദുമ സ്പിന്നിംഗ് മില്ലിന് സമീപം പോലീസ് തടഞ്ഞു. സുജാതാ രാമകൃഷ്ണന്‍, വിനായക പ്രസാദ്, സദാശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

23 കോടിയുടെ ടെക്‌സ്റ്റൈല്‍ അഴിമതി: കരീമിനെ കുഞ്ഞാലിക്കുട്ടി രക്ഷിക്കുന്നു: കെ.സുരേന്ദ്രന്‍

Keywords:  March, BJP, Kerala, Kasaragod, Udma, UDF, Police, P.K.Kunhalikutty, Vigilance-raid, K.Surendran, udma-textiles-mill, Baburaj, Spinning Mill, Pullur, Kunhiran, Ganga Sadhashivan, Strike, Protest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, 23 crore corruption: K.Surendran against Kunhalikutty

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia