city-gold-ad-for-blogger

ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ 23 സ്പീഡ് ക്യാമറകളും ഒമ്പത് ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും

കാസര്‍കോട്: (www.kasargodvartha.com 03/10/2016) ജില്ലയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ സ്പീഡ് ക്യാമറകളും ട്രാഫിക് റഗുലേറ്ററി ലൈറ്റുകളും സ്ഥാപിക്കാന്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ആണ് യോഗം ചേര്‍ന്നത്.

23 സ്പീഡ് ക്യാമറകളും ഒമ്പത് ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും. അപകടം കുറയ്ക്കാന്‍ കെ എസ് ടി പി റോഡില്‍ 12 സ്പീഡ് ക്യാമറകളാണ് സ്ഥാപിക്കുക. ട്രാഫിക് സിഗ്നലുകള്‍ കെല്‍ട്രോണിന്റെ സഹായത്തോടെയാണ് സ്ഥാപിക്കുക. നാല് വരിപാതയില്‍ ഫൂട്ട്ഓവര്‍ ബ്രിഡ്ജിനായി എന്‍ എച്ച് വിഭാഗത്തിന് റിപോര്‍ട്ട് നല്‍കണം. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ നിന്നും നായന്മാര്‍മൂല വരെ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതിന് ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ നിര്‍ദേശിച്ചു. കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ സീബ്ര ലൈന്‍, വാണിംഗ് ബോര്‍ഡുകള്‍, ബാരിക്കേട് തുടങ്ങിയവ സ്ഥാപിക്കുന്നതിന് കെ എസ് ടി പി, പോലീസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

കറന്തക്കാട് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെയുള്ള റോഡ് അറ്റകുറ്റപണി നടത്താന്‍ പി ഡബ്ലു ഡി റോഡ്‌സിന് നിര്‍ദേശം നല്‍കി. കാസര്‍കോട് നഗരത്തിലും സമീപ പ്രദേശത്തുമുള്ള റോഡരികിലെ പരസ്യ ബോര്‍ഡുകള്‍ അംഗീകാരമുളളതാണോ എന്ന് പരിശോധിക്കുകയും അനാവശ്യ ബോര്‍ഡുകള്‍ എടുത്ത് മാറ്റാനും യോഗത്തില്‍ തീരുമാനമായി.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ആര്‍ ടി ഒ കെ ബാലകൃഷ്ണന്‍, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ എ അഭിജിത്ത്, ഡി വൈ എസ് പി എം വി സുകുമാരന്‍, പി ഡബ്ല്യു (റോഡ്‌സ്) അസി. എഞ്ചിനീയര്‍ എ കെ ഷാജി, അസി. എഞ്ചിനീയര്‍ (എന്‍ എച്ച്) പി പ്രകാശ്, കെ എസ് ടി പി അസി. എഞ്ചിനീയര്‍ പി മധു, എം വി ഐ എ കെ രാജീവന്‍, പി സേഷ് കുമാര്‍, കെ വി രഘുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ 23 സ്പീഡ് ക്യാമറകളും ഒമ്പത് ട്രാഫിക് സിഗ്നലുകളും സ്ഥാപിക്കും

Keywords : Road, Kasaragod, Meeting, Speed Vehicles, Camera, Collector.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia