22 ലോഡ് മണല്‍ പോലീസ് പുഴയിലേക്ക് തള്ളി; മണല്‍ കടത്തിനിടെ രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍
Jun 8, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 08.06.2016) അനധികൃത മണല്‍ കടത്തിനിടെ പോലീസ് നടപടി ശക്തമാക്കി. കാസര്‍കോട് തുരുത്തി, തളങ്കര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് സമീപം എന്നിവിടങ്ങളില്‍ കൂട്ടിയിട്ട 22 ലോഡ് മണല്‍ പോലീസ് പുഴയിലേക്ക് തന്നെ തള്ളി.
തുരുത്തിയില്‍ 10 ലോഡ് മണലും തളങ്കരയില്‍ 12 ലോഡ് മണലുമാണ് പുഴയില്‍ തള്ളിയത്. അതിനിടെ ചെമ്മനാട് കപ്പണയടുക്കത്ത് പോലീസിനെ കണ്ട് ടിപ്പര്‍ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ട ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കെഎല്‍ 14 ജി 8826 നമ്പര്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ചാലക്കുന്നിലെ ഹാരിസിനെ(34)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Police, Sand, Accuse, Arrest, Illegal, River, Thalangara, Court, Lorry Driver, Tipper Lorry.