ലോക്‌സഭാ തെരഞ്ഞെടുപ്പ്; കര്‍ണാടക - കേരള അതിര്‍ത്തിയില്‍ നിന്ന് 2,16,700 രൂപ പിടിച്ചെടുത്തു
Mar 30, 2019, 22:35 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റാറ്റിക് സര്‍വെയലന്‍സ് സംഘം ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് 2,16,700 രൂപ. ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്നാണു പണം പിടികൂടിയത്. പണം കടത്തുന്നതു തടയാന്‍ റെയ്ഡുകള്‍ ശക്തമാക്കിയിട്ടുണ്ട്. രേഖകളില്ലാത്ത പണമാണു പിടിച്ചെടുക്കുന്നത്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന പണം കളക്ടറേറ്റ് ട്രഷറിയില്‍ സൂക്ഷിക്കും. വിദേശ പണം പിടിക്കപ്പെടുകയാണെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
പണം പിടിച്ചെടുക്കുന്നതു സംബന്ധിച്ചു ലഭിക്കുന്ന അപ്പീലുകള്‍ ഫിനാന്‍സ് ഓഫീസര്‍ കണ്‍വീനറും ജില്ലാ ട്രഷറി ഓഫീസര്‍ പ്രോജക്ട് ഡയറക്ടര്‍ (ദാരിദ്ര്യലഘൂകരണം )എന്നിവര്‍ അംഗങ്ങളുമായുളള അപ്പീല്‍ കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിക്കാം. അപ്പീലുകള്‍ പരിശോധിച്ച് ചട്ടലംഘനം ഇല്ലെങ്കില്‍ പിടിച്ചെടുത്ത പണമടക്കുള്ളവ വിട്ടുനല്‍കും. അപ്പീലുകള്‍ സമര്‍പ്പിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം.
ജില്ലയിലെ അതിര്‍ത്തിയില്‍ 31 അന്തര്‍സംസ്ഥാന വഴികളുണ്ട്. ഇവയില്‍ വാഹന ഗതാഗതമുള്ള 17 സ്ഥലങ്ങളില്‍ അനധികൃത പ്രവേശനവും അതിര്‍ത്തി കടന്നുള്ള മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനു പോലീസ്, വീഡിയോഗ്രാഫര്‍മാര്‍ എന്നിവരടങ്ങുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റിക് സര്‍വെയലന്‍സ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ വിവിധ സേനകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷണന്റെ നിര്‍ദേശപ്രകാരം ഇന്‍കം ടാക്‌സ് വിഭാഗമാണു പണമിടപാടുകള്‍ നിരീക്ഷിക്കുന്നത്. സംശയാസ്പദമായ പണമിടപാടുകള്‍ സംബന്ധിച്ച വിവരം തെരഞ്ഞെടുപ്പ് വിഭാഗത്തെയോ ഇന്‍കം ടാക്‌സ് അധികൃതരെയോ അറിയിക്കുന്നതിനു ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്കൗണ്ടുകളില്‍ വലിയ തോതിലുള്ള പണം എത്തുന്നതും ഏതെങ്കിലും അക്കൗണ്ടില്‍ നിന്നു കൂടുതല്‍ ആളുകള്‍ക്കു ചെറിയ തുകകള്‍ വിതരണം ചെയ്യുന്നതും നിരീക്ഷിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Election, Cash, Thalappady, 2,16,700 Rs seized due election raid