മാരുതി കാറില്‍ കടത്തിയ 2100 പാക്കറ്റ് ചാരായം പിടികൂടി
May 4, 2012, 13:00 IST
കുമ്പള: മാരുതി കാറില്‍ കടത്തുകയായിരുന്ന 2100 പാക്കറ്റ് ചാരായം പോലീസ് പിടികൂടി. കെ. എ 20 എം 9988 നമ്പര്‍ മാരുതി സെന്‍ കാറില്‍ കടത്തുകയായിരുന്ന പാക്കറ്റ് ചാരായമാണ് വെളളിയാഴ്ച രാവിലെ 10 മണിയോടെ കുമ്പള ടൗണില്‍വെച്ച് എസ്.ഐ പി. നായാരണനും സംഘവും പിടികൂടിയത്.
കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ആറ് എയര്‍ബാഗിലും , ഒരു ചാക്കിലുമായാണ് പാക്കറ്റ് ചാരായം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്നു മാരുതി കാര്‍.
Keywords: Kumbala, Police, Liquor, Maruthi car