Accident | ബൈക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Mar 19, 2024, 13:23 IST
കള്ളാർ: (KasargodVartha) ബൈക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് ദാരുണമായി മരിച്ചു. കള്ളാറിലെ അശ്റഫ്-ജമീല ദമ്പതികളുടെ മകൻ അശ്കര്‍ (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് കള്ളാര്‍ മുസ്ലീം ജമാഅത് മസ്ജിദിന് സമീപമായിരുന്നു അപകടം.
നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓടിക്കൂടിയവർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അശ്‌റഫ്, പരേതനായ അജ്‌മൽ. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
Keywords: News, Kerala, Kasaragod, Accident, Malayalam News, Obituary, Hospital, CCTV, 21-year-old rider died in bike accident.
< !- START disable copy paste -->

കള്ളാറിൽ യുവാവിന്റെ മരണത്തിനിടയാക്കിയ ബൈക് അപകടത്തിന്റെ സിസിടിവി ദൃശ്യം #accident pic.twitter.com/oYCVqRD4aA
— Kasargod Vartha (@KasargodVartha) March 19, 2024
Keywords: News, Kerala, Kasaragod, Accident, Malayalam News, Obituary, Hospital, CCTV, 21-year-old rider died in bike accident.
< !- START disable copy paste -->